Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഇന്ത്യയുടെ എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസുകുട്ടി ജേക്കബ് പതാക ഉയർത്തി. അധ്യാപകരായ സിസ്റ്റർ ലിഡിയ,ശ്രീ റിജു തോമസ്,സിസ്റ്റർ ജൂലി ജോസഫ് എന്നിവർ പ്രസംഗിച്ചു.




സ്വാതന്ത്ര്യദിന സന്ദേശങ്ങൾ, ദേശീയ ചിഹ്നങ്ങൾ പരിചയപ്പെടുത്തൽ,ദേശീയ പതാക വരച്ച് നിറം നൽകൽ, ദേശഭക്തിഗാനാലാപനം, ടാബ്ലോ,സ്വാതന്ത്ര്യദിന ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.ഗാന്ധിജിയായും ഭാരതാംബയായും സ്വാതന്ത്ര്യസമര സേനാനികളായും വേഷം ധരിച്ചെത്തിയ കുട്ടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.



   




Post a Comment

0 Comments