പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ്, അധ്യാപികമാരായ ശ്രീമതി റീന ഫ്രാൻസിസ്,ശ്രീമതി ഷെറിൻ ജോർജ് , പി ടി എ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ഓണസന്ദേശങ്ങൾ നൽകി.
മാവേലി മന്നന്മാരും മലയാളി മങ്കകളും പുരുഷ കേസരികളുമായി വേഷമണിഞ്ഞെത്തി, ഓണപ്പാട്ടുകൾ പാടി കുട്ടികൾ സ്കൂൾ അങ്കണത്തെ കൂടുതൽ വർണ്ണാഭമാക്കി. പിടിഎ പ്രതിനിധികളും അധ്യാപകരും ചേർന്ന് ഒരുക്കിയ സ്വാദിഷ്ടമായ സദ്യ കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു.
ഓണാഘോഷ മത്സരങ്ങൾ പി.ടി.എ പ്രസിഡന്റ് ശ്രീ. സജി കദളിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. എം.പി.ടി. എ പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടി ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് മാനേജർ റവ.ഫാ. തോമസ് പ്ലാത്തോട്ടം കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
0 Comments