വാക്ക് തർക്കത്തെ തുടർന്ന് കുത്തേറ്റ് യുവാവ് മരിച്ചു. ഈരാറ്റുപേട്ട സബ്‌സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന ചുണ്ടങ്ങാതറയില്‍ ബൈജു (റോബി, 35) ആണ് മരിച്ചത്. കേസിൽ അയൽവാസിയായ അടൂർ സ്വദേശി സന്തോഷിനെ ഈരാറ്റുപേട്ട പോലീസ് പിടികൂടി.
.തിങ്കൾ രാത്രി എട്ടു മണിയോടായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചായിരുന്നു ബൈജുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലികൾ ചെയ്തിരുന്നത്.
ജോലിക്ക് ശേഷം ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനടയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കുമുണ്ടാകുകയും ബൈജു സഹോദരൻ ബിബിനെയും കൂട്ടി ഇത് ചോദ്യം ചെയ്യുകയും
വാക്ക് തർക്കത്തിനോടുവിൽ വീടിലുണ്ടായിരുന്നു കത്തി വെച്ച് ബൈജുവിനെ സന്തോഷ് ആക്രമിക്കുകയായിരുന്നു . അയൽവാസികൾ ചേർന്ന് ബൈജുവിനെ ചേർപ്പുങ്കലിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അച്ഛൻ : ബേബി ചാക്കോ...
അമ്മ : ബീനാ ബേബി
.
0 Comments