പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കുന്നോന്നിയിലും തിടനാട് ഗ്രാമപഞ്ചായത്തിൽ തിടനാട് ടൗണിലും റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള വിവിധതരം സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൻ്റെ പ്രവർത്തനം ആരംഭിച്ചു.
കുന്നോന്നിയിലെ കെ സ്റ്റോർ മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ ബി സജിനി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പാലിച്ചാണ് പരിപാടികൾ നടന്നത്. റേഷനിങ് ഇൻസ്പെക്ടർ റ്റോബിൻ ജേക്കബ്, സാം മൈക്കിൾ, സൗമ്യാ, സിൽവി, വാർഡ് മെമ്പറുമാർ ബീനാ മധുമോൻ, നിഷ സാനു എന്നിവർ പങ്കെടുത്തു.
കെ സ്റ്റോറിൽ ശബരി, മിൽമ ഉൽപ്പന്നങ്ങൾ, സി എസ് സി സൗകര്യം, ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങൾ, ചോട്ടുഗ്യാസ്, 10000 രുപ വരെ പിൻവലിക്കുവാനുള്ള എ ടി എം സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.
0 Comments