Latest News
Loading...

.പുഷ്പ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്വാതന്ത്ര്യദിന പരിപാടികളിൽ മുഖ്യാഥിതിയായി ജോണിസ് പി സ്റ്റീഫൻ.




കർണാടകയിലെ മൈസൂർ ജില്ലയിലുള്ള പെരിയപറ്റന പുഷ്പ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മുഖ്യാഥിതിയായി ജോണിസ് പി സ്റ്റീഫൻ. സി എം ഐ അച്ചന്മാർ നേതൃത്വം നൽകുന്ന,1000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രദേശത്തെ ഏറ്റവും മികച്ച സ്കൂൾ ആണ് പുഷ്പ ഇംഗ്ലീഷ് മീഡിയം സ്കൂൾ.

യുവ പഞ്ചായത്ത് പ്രസിഡന്റ്‌ എന്ന നിലയിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ഇടപെടലുകൾ ക്കുള്ള അംഗീകാരം എന്ന നിലയിലും വളർന്നു വരുന്ന യുവ തലമുറ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നതിനു പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ആണ് ജോണിസ് പി സ്റ്റീഫനെ ക്ഷണിച്ചത് എന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ തോമസ് മരോട്ടി സി എം ഐ അഭിപ്രായപെട്ടു. 22 വയസ്സിൽ  ജോണിസ് പഞ്ചായത്ത് പ്രസിഡന്റ്‌ ആയ സമയത്തു രാജ്യത്തെ പ്രമുഖ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. മുൻ വർഷങ്ങളിൽ അദ്ദേഹത്തെ സ്കൂളിലെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നെകിലും സാധിച്ചിരുന്നില്ല.

സ്വാതന്ത്ര്യം ഉത്തരവാദിത്തം ആണെന്നും ഭാഷയുടെയും വർണ്ണ വർഗ്ഗ വ്യത്യാസങ്ങളുടെയും കിടങ്ങിനപ്പുറത്തു ദേശീയതയുടെ മഹാസാഗരം ഉണ്ടെന്നു തിരിച്ചറിയുവാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്നും സഹിഷ്ണുതയുള്ള നല്ല ഹൃദയം ഉള്ള അഭിപ്രായവിത്യാസങ്ങളെ മാനിക്കുന്ന നല്ല പൗരന്മാരായി മാറുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് പതാക ഉയർത്തിയ ശേഷം ജോണിസ് പി സ്റ്റീഫൻ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾക്കും സ്നേഹവിരുന്നിനും ശേഷം സ്വാതന്ത്ര്യദിന പരിപാടികൾ സമാപിച്ചു.



.



   




Post a Comment

0 Comments