ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരമുള്ള കണക്ഷനുള്ളവര്‍ക്ക് ആകെ 400 രൂപ കുറവ് ലഭിക്കും. വിവിധ തെരഞ്ഞെടുപ്പുകള്‍ മുന്‍കൂട്ടി കണ്ടുള്ള തീരുമാനമാണിതെന്നും വിലയിരുത്തപ്പെടുന്നു.
വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത്. നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
0 Comments