Latest News
Loading...

'പെടയ്ക്കണ മീൻ' ഈരാറ്റുപേട്ടയിലേക്ക്




ഹാർബറുകളിൽ നിന്നും അതാത് ദിവസം ശേഖരിക്കുന്ന മത്സ്യങ്ങളെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഫ്രഷ് ക്യാച്ച് മത്സ്യ വ്യാപാര ശൃംഖല ഈരാറ്റുപേട്ടയിലും. FRESH & FRESH എന്ന പേരിൽ ഈരാറ്റുപേട്ട വടക്കേക്കര പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച മുതൽ സ്ഥാപനം പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് അരുവിത്തുറ ഫൊറോന പള്ളി വികാരി ഫാദർ അഗസ്റ്റിൻ പാലക്കപറമ്പിൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിക്കും. 



വൈപ്പിൻ , മുനമ്പം , ചെല്ലാനം, തോപ്പുംപടി ഹാർബറുകളിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന മത്സ്യങ്ങളാണ് രാസവസ്തുക്കൾ യാതൊന്നും കലരാതെ നേരിട്ട് എത്തിക്കുന്നത്. അയല, മത്തി, കിളിമീൻ , ചെമ്മീൻ തുടങ്ങിയ ചെറു മത്സ്യങ്ങൾക്ക് പുറമേ മോത, തള, കേര, നെയ്മീൻ , വറ്റ തുടങ്ങി അനവധി വലിയ മത്സ്യങ്ങളും ലഭ്യമാകും. നിശ്ചിത ദൂരപരിധിക്കുള്ളിൽ ഹോം ഡെലിവറിയും ലഭിക്കും.


നിങ്ങളുടെ സ്ഥാപനത്തിൻറെ പരസ്യവും ഇതേ രീതിയിൽ നൽകാൻ വിളിക്കുക 7902412694







Post a Comment

0 Comments