Latest News
Loading...

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണം: ബി.എം.എസ്



പാലാ: കേരളത്തിൽ തുടർ ഭരണം കയ്യാളുന്ന ഇടതുപക്ഷ സർക്കാർ തൊഴിലാളികളുടെയും സാധാരണ ജനവിഭാഗങ്ങളുടെയും ജീവിതം ദുസ്സഹമാക്കിയിരിക്കുകകയാണെന്ന് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി.ചന്ദ്രശേഖരൻ.ബി.എം.എസ് പാലാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 



സബ്സിഡി ഇനത്തിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാവുന്ന സപ്ലൈ കോ പോലുള്ള സ്ഥാപനത്തിൽ സാധനങ്ങൾ ലഭ്യമല്ല. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് അനിയന്ത്രിതമായ വില വർദ്ധനവ് തുടരുകയാണ്. അടിയന്തിര നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


മേഖലാ പ്രസിഡണ്ട് ആർ.ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആർ.രാജീവ്, വി.എസ്.പ്രസാദ്, എൻ.ജി.ഒ.സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ്.ഹരികുമാർ , ജോസ് ജോർജ്ജ്, എസ്.എസ്.ശ്രീനിവാസപിള്ള ,കെ.ജി.ശ്രീകാന്ത്, കെ.എസ്.ശിവദാസൻ, കെ.ആർ.രതീഷ്, കെ.ആർ സുനിൽ കുമാർ, എം.ആർ.ബിനു തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികൾ: കെ.എസ്.ശിവദാസൻ (പ്രസിഡണ്ട്)
ആർ.ശങ്കരൻ കുട്ടി (സെക്രട്ടറി)
എം.ആർ.ബിനു (ഖജാൻജി)


.


   




Post a Comment

0 Comments