Latest News
Loading...

മാർ ആഗസ്തീനോസ് കോളേജിന് സിറോ വേസ്റ്റ് ക്യാമ്പസ് പദവി



രാമപുരം: രാമപുരം ഗ്രാമപഞ്ചയത്തിലെ പ്രഥമ സിറോ വേസ്റ്റ് ക്യാമ്പസായി മാർ ആഗസ്തീനോസ് കോളേജിനെ പ്രഖ്യാപിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ് കോളേജിനെ സിറോ വേസ്റ്റ് ക്യാമ്പസായി പ്രഖ്യാപിക്കുകയും, സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ദീപു ടി. കെ പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബിന് കൈമാറുകയും ചെയ്തു.  
                

.മാർ ആഗസ്തീനോസ് കോളേജിൽ കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മികച്ച മാലിന്യ സംസ്കരണം പരിഗണിച്ചു കൊണ്ടാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്. പേപ്പർ, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്തുവരുന്നു. ഭക്ഷണ മാലിന്യങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബയോ ഗ്യാസ് പ്ലാന്റും കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.  


കോളജ് മാനേജർ റെവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്. പഞ്ചായത് മെമ്പർ മനോജ് ചീങ്കല്ലേൽ, സെക്രട്ടറി ദീപു ടി. കെ., എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments