പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിക്ടറി ഡേ ആഘോഷങ്ങൾ 16 തിയതി നടക്കും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന “ടെക് റൂബി ഫിയസ്റ്റ രാവിലെ 9 മണി മുതൽ പാലാ സെന്റ് തോമസ് കോളേജ് സ്പോട്സ് കോംപ്ലസിൽ സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വിവിധ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടിയ 700ൽ അധികം കുട്ടികളെ ആദരിക്കും. മാതാപിതാക്കളും ഉൾപ്പെടെ 3000 ൽ അധികം ആളുകൾ പങ്കെടുക്കുകയും ചെയ്യും.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിൽ JEE main. Jee Advance, KEAM, IISER പരീക്ഷകളിൽ മികച്ച റാങ്കുകൾ നേടിയവർക്ക് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ സ്നേഹ ഉപഹാരമായി ക്യാഷ് അവാർഡും ഗോൾഡ് മെഡലും സമ്മാനമായി നൽകും. സഞ്ജയ് പി മല്ലാർ, ആഷിക് സ്റ്റെനി എന്നിവർക്ക് 10 ലക്ഷം രൂപയും ഗോൾഡ് മെഡലും സമ്മാനിക്കും. ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് എൻ.ജയരാജ് എം.പി.മാർ, എം.എൽ.എ മാർ മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments