Latest News
Loading...

പ്രധാനമന്ത്രിയുടെ മൗനം ദുരൂഹം: തിരുവഞ്ചൂർ രാധാകൃഷ്ണൻ.




മണിപ്പൂരിൽ നടക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ  വെല്ലുവിളിക്കുന്ന  വംശഹത്യ ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചൂണ്ടിക്കാട്ടി.  ഈ വിഷയത്തിലുള്ള കേന്ദ്രസർക്കാരിന്റെ മെല്ലെ  പോക്കും,  പ്രധാനമന്ത്രിയുടെ മൗനവും  ദുരൂഹം ആണെന്നും അദ്ദേഹം ആരോപിച്ചു.  

മാസങ്ങൾ ആയിട്ടും  കത്തിപ്പടരുന്ന കലാപം അടിച്ചമർത്താതെ  കേന്ദ്രസർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുന്നത്  വിഘടനവാദത്തിന് നൽകുന്ന  പ്രോത്സാഹനമാണെന്നും,  രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താനായി  വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാൻ സാധിച്ചിട്ടുള്ളത് കോൺഗ്രസിനു മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ  നഷ്ടപ്പെട്ടത് പഞ്ചാബിലെ വിഘടനവാദികളെ  അടിച്ചമർത്തിയതിന്റെ പേരിലാണ്.  


കുടുംബത്തിന് വ്യക്തിപരമായി ഉണ്ടായ നഷ്ടങ്ങൾ നോക്കാതെ രാജ്യത്തിനുവേണ്ടി ഇന്നും നിലകൊള്ളുന്ന  ഗാന്ധി കുടുംബത്തെയാണ് പ്രധാനമന്ത്രിയും ബിജെപിയും മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ പാലാ കുരിശുപള്ളി കവലയിൽ നടന്ന മണിപ്പൂർ ഐക്യദാർഢ്യ  പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ.  കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്  എൻ സുരേഷ് അധ്യക്ഷത വഹിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments