Latest News
Loading...

ചന്ദ്രനെ തൊടാൻ ഇന്ത്യ, ആവേശത്തിരയിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസിലെ കുട്ടികളും.



പൂഞ്ഞാർ : ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യം തത്സമയം കണ്ട ആവേശത്തിലായിരുന്നു പൂഞ്ഞാർ സെൻ്റ് ആൻ്റണീസിലെ കുട്ടികളും അധ്യാപകരും. സ്കൂളിൽ തയ്യാറാക്കിയ ബിഗ് സ്ക്രീനിൽ ചന്ദ്രയാൻ മൂന്ന് ദൗത്യവുമായി വിക്ഷേപണ പേടകം കുതിച്ചുയർന്നപ്പോൾ നിറ കൈയ്യടികളുമായി കുട്ടികൾ ആവേശത്തിമിർപ്പിലായി. 


.വിക്ഷേപണത്തിൻ്റെ ഒരോ ഘട്ടങ്ങളും തത്സമയം അധ്യാപകർ വിവരിച്ച് നൽകിയപ്പോൾ ദൗത്യത്തിൻ്റെ ശാസ്ത്ര തത്വങ്ങളും കുട്ടികൾ മനസിലാക്കി.  പത്രങ്ങളിലും പുസ്തകത്താളുകളിലും വായിച്ചറിഞ്ഞ കാര്യങ്ങൾ തത്സമയം കാണാൻ സാധിച്ചതിന്റെ ആവേശത്തോടെയും രാജ്യത്തിൻ്റെ സുവർണ നേട്ടത്തിൽ അഭിമാനിതരുമായാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments