Latest News
Loading...

സേവ് ഇന്ത്യ അസംബ്ലി ഈരാറ്റുപേട്ടയിൽ



വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് ജില്ലാകേന്ദ്രങ്ങളിൽ എ.ഐ.വൈ.എഫ്. സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലി കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽ വെച്ച് നടക്കും.സിപിഐ സംസ്ഥാന അസസ്റ്റൻ്റ് സെക്രട്ടറി സഖാവ് പി പി സുനീർ  ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി സഖാവ് ജോൺ V ജോസഫ് ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡൻറ് K രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു . സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബു കെ ജോർജ്, പാർട്ടി മണ്ഡലം സെക്രട്ടറി E K മുജീബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എംജി ശേഖരൻ, പി എസ് സുനിൽ, AIYF മണ്ഡലം സെക്രട്ടറി മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു. 



സംഘാടക സമിതി രക്ഷാധികാരികളായി
 Ad:വി കെ സന്തോഷ് കുമാർ, ബാബു K ജോർജ്, M G ശേഖരൻ, സംഘാടകസമിതി ഭാരവാഹികളായി EK മുജീബ് (ചെയർമാൻ ) മുഹമ്മദ് ഹാശിം (കൺവീനർ ) ട്രഷറർ PS സുനിൽ എന്നിവരെ തിരഞ്ഞെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments