മൂന്നുദിവസമായി നീണ്ട അതി തീവ്ര മഴയ്ക്ക് ശമനം. മീനച്ചിൽ താലൂക്കിൽ രാത്രിയിലും കാര്യമായ മഴ രേഖപ്പെടുത്തിയില്ല. കിഴക്കൻ മേഖലകളിലും മഴ ശക്തി കുറഞ്ഞതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പാലായിൽ ജലനിരപ്പിൽ വലിയ മാറ്റമില്ല. 16 അടിയിലാണ് പുഴക്കര പാലത്തിലെ ജലനിരപ്പ്.
പാലാ മൂന്നാനിയിൽ ചെറിയ വെള്ളക്കെട്ട് ഉണ്ടെങ്കിലും വാഹനങ്ങൾ പോകുന്നതിന് തടസ്സമില്ല. വിലങ്ങുപാറ വളഞ്ഞങ്ങാനം റൂട്ടിൽ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. പൊന്നൊഴുകും തോട് ഇപ്പോഴും നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ഇവിടെ വാഹനഗതാഗതം ആരംഭിച്ചിട്ടില്ല.
മധ്യകേരളത്തിൽ മഴമേഘങ്ങൾ മാറിനിൽക്കുമ്പോൾ വടക്കൻ കേരളത്തിലേക്ക് മഴ ശക്തിപ്പെടുകയാണ്. അതേസമയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളത്തിലാണ്. കുമരകം റൂട്ടിൽ വലിയ വെള്ളക്കെട്ടാണ്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments