Latest News
Loading...

മഴ തുടരുന്നു. ജലനിരപ്പ് ഉയർന്നു.




രണ്ടുദിവസമായി പെയ്യുന്ന മഴ ശമനം ഇല്ലാതെ തുടരുന്നതോടെ സ്ഥിതിഗതികൾ രൂക്ഷമാകുന്നു. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പാലാ മേഖലയിൽ ആദ്യം വെള്ളം കയറുന്ന മൂന്ന് വിഭാഗത്തിൽ ഒരടി കൂടി വെള്ളം ഉയർന്നാൽ റോഡിൽ എത്തും. പല കൊട്ടാരമറ്റത്ത് റോഡിൽ നിന്നും മൂന്നടി മാത്രം താഴ്ച്ചയിലാണ് വെള്ളമൊഴുകുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്. പനയ്ക്കപ്പാലത്ത് നിലവിൽ വെള്ളപ്പൊക്ക ഭീഷണി ഇല്ല . പാലായിൽ അപകട രേഖയായ 15 അടിക്ക് മുകളിലാണ് വെള്ളം ഒഴുകുന്നത്. 






നിലവിൽ ഭരണങ്ങാനം വിലങ്ങുപാറ വിളക്കുമാടം റോഡ് വെള്ളത്തിലാണ്. ഇന്നലെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ വെള്ളം ഇന്ന് ഈ റോഡിൽ ഉണ്ട് . വാഹനഗതാഗതം ഈ റോഡിൽ തടസ്സപ്പെട്ടിരിക്കുകയാണ്. മീനച്ചിലാറ്റിൽ വെള്ളം ഉയർന്നതോടെ പൊന്നൊഴുകുന്ന തോട്ടിൽ നിന്നും വെള്ളം ഒഴുകിപ്പോകാത്തതാണ് റോഡ് വെള്ളത്തിൽ ആകാൻ കാരണമാകുന്നത്. 



താലൂക്കിൽ എമ്പാടും മഴയുടെ അളവ് കാര്യമായ കുറവില്ലാതെ തുടരുകയാണ്. ശക്തി കൂടുകയും കുറയുകയും ചെയ്യുന്ന നിലയ്ക്കാത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ഈരാറ്റുപേട്ട, പൂഞ്ഞാർ, പാതാമ്പുഴ , പനയ്ക്കപ്പാലം തുടങ്ങി മിക്കയിടങ്ങളിലും രാത്രിയിൽ ഉൾപ്പെടെ മഴ തുടർന്നു. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്രയും നിരോധിച്ചു.




വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടാണ്. കൊല്ലത്ത് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നാളെ മഞ്ഞ അലേർട്ടുമാണ്. റോഡുകളിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ദീർഘദ യാത്രകൾ ഒഴിവാക്കുന്നതാകും നല്ലത്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments