Latest News
Loading...

ബസിനുള്ളിലെ പീഢനം. പ്രതിയ്ക്ക് 8 വര്‍ഷം തടവ്




പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ വച്ച് 13 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുവന്ന ബസില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കണ്ടക്ടര്‍ക്ക് 8 വര്‍ഷം തടവ്. ബസ്സിലെ കണ്ടക്ടര്‍ ആയ പെരുമ്പായിക്കാട് തുണ്ടിയില്‍ പറമ്പില്‍ സദ്ദു എന്നുവിളിക്കുന്ന അഫ്‌സലിനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) 8 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ച് ശിക്ഷിച്ചത്. 



ജഡ്ജി സി. ആര്‍. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്.  ബലാല്‍സംഗം ഉല്‍പ്പടെ നിരവധി കേസില്‍ പ്രതിയായ അഫ്‌സല്‍ അവിവാഹിതനാണെന്നും കല്യാണം കഴിച്ചു കൊള്ളാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുവന്ന് പീഡിപ്പിച്ചത്. 

പാലാ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 29 സാക്ഷികളെയും വിസ്തരിക്കുകയും 31 പ്രമാണങ്ങള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. കേസിൽ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ടും മൂന്നും പ്രതികളെ വെറുതെ വിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments