Latest News
Loading...

പെണ്‍കുട്ടി മുന്‍പും പീഢനത്തിനിരയായി. നാളെ പാലായില്‍ തെളിവെടുക്കും

പാലായില്‍ ബസിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഇതിനു മുന്‍പും പ്രതി പീഡിപ്പിച്ചിരുന്നതായി പോലീസ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങി കോട്ടയം ഭാഗത്ത് തെളിവെടുപ്പ് നടത്തി. 



പാലാ മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. പാലായില്‍ നിന്നും ബസില്‍ കയറിയ പെണ്‍കുട്ടിയെ ഇറങ്ങേണ്ട സ്റ്റോപ്പിലിറക്കാതെ കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളേജില്‍ നിന്നും അടുത്ത ട്രിപ്പിന് മുന്‍പുള്ള ഇടവേള സമയത്ത് പാലായിലേത് പോലെ സമാനരീതിയില്‍ ഷട്ടര്‍ താഴ്ത്തിയിട്ട് പീഢിപ്പിക്കുകയായിരുന്നു. 


പ്രതി പെണ്‍കുട്ടിയുമായി എത്തിയ കോട്ടയത്ത് പാലാ പോലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാലാ എസ്എച്ച്ഒ കെപി ടോംസണ്‍, ഗ്രേഡ് എഎസ്‌ഐ ശ്രീലത അമ്മാള്‍, സിപിഒ സുജിത് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 

 കോട്ടയത്തെ ഫോറന്‍സിക് ഡോക്ടര്‍ പ്രതിയെ പരിശോധിച്ചു. പ്രതിയെ പിടികൂടിയ പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡിലും പരിസരങ്ങളിലും നാളെ തെളിവെടുപ്പ് നടക്കും. 

Post a Comment

0 Comments