Latest News
Loading...

കാർഷിക സംരംഭകർ നാടിനാവശ്യം : മാർ. ജോസഫ് കല്ലറങ്ങാട്ട്.

 

പാലാ: കാർഷിക സംരംഭകർ ഏറെ വിലമതിക്കപ്പെടുന്നവരാണന്നും നൂതന വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംരംഭകർക്കാവണമെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച കാർഷിക സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.


.അരുണാപുരം അൽഫോൻസിയർ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളത്തിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷതവഹിച്ചു. ഹരിതം എഫ്.പി. ഒ യുടെ തേൻ വിപണനോദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ജോസിൻ ബിനോ നിർവ്വഹിച്ചു. ഇൻ ഫാം ഡയറക്ടർ ഫാ.ജോസ് തറപ്പേൽ , പി.എസ്.ഡബ്ലിയു എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കയിൽ , അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , എഫ്, പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം, സാൻ തോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, ഹരിതം എഫ്.പി.ഒ. ചെയർമാൻ തോമസ്മാത്യു എന്നിവർ പ്രസംഗിച്ചു. കേരള ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളം, എസ്.എഫ് എ . സി കൺസൾട്ടന്റ് ആശിഷ് കുമാർ , എ.ഐ.എഫ് ടീം ലീഡർ ഷാജി ജോർജ്, എസ്.എച്ച്.എം ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ, കൃഷി അസി.ഡയറക്ടർ അഖിൽ കെ രാജു , കൃഷി അസിസ്റ്റന്റ് റജിമോൾ എബ്രയിൽ, ഉപജില്ലാ വ്യവസായ ഓഫീസർ സിനോ ജേക്കബ് മാത്യു, കമ്പനി സെക്രട്ടറി ഫെബിൻ ലീ ജയിംസ് എന്നിവർ ക്ലാസ്സ് നയിച്ചു. 



.നബാർഡ് , എസ്.എഫ്.എ.സി, എൻ.സി.ഡി.സി തുടങ്ങിയ ഏജൻസികളുടെ അംഗീകാരത്തോടെ ആരംഭിച്ച ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ, കർഷക കൂട്ടായ്മ ഭാരവാഹികൾ, കാർഷിക സംരംഭകർ എന്നിവർക്കായി സംഘടിപ്പിച്ച കാർഷിക സംരംഭക സംഗമത്തിന് ബ്രദർ ഡിറ്റോ ഇടമനശ്ശേരിൽ, മെർളി ജയിംസ്, ജോയി മടിയ്ക്കാങ്കൽ, എബിൻ ജോയി, സൗമ്യാ ജയിംസ്, ഷീബാ ബെന്നി, ജസ്റ്റിൻ ജോസഫ്, വിമൽ ജോണി, ജയ്സി മാത്യു, ജിഷാ സാബു , ആലീസ് ജോർജ് , ആൻസാ ജോർജ് , വിജയ് ഹരിഹരൻ , ജോസ്മോൻ ഇടത്തടത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments