Latest News
Loading...

നിര്‍മാണം നിലച്ച കുളം ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു.




 റോഡിന് ഭീഷണിയ്യായി നിര്‍മാണം നിലച്ച കുളം ഡിവൈഎഫ്‌ഐയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. തീക്കോയി പഞ്ചായത്ത് വഴിക്കടവില്‍ നിന്നും കുരിശുമലയ്ക്ക് പോകുന്ന വഴിയിലാണ്  ജല സംഭരണിയയ്ക്കായി നിര്‍മ്മിക്കുന്ന കുളമാണ് റോഡിന് ഭീഷണിയായിരിക്കുന്നത്. 



.റോഡിനോട് ചേര്‍ന്നാണ് കുളം നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിര്‍മാണം നിലച്ചു. മഴ ആരംഭിച്ചതോടെ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ കല്ല് ഉള്‍പ്പടെ ഇടിഞ്ഞു കുളത്തില്‍ വീഴുവനും തുടങ്ങി. പ്രസിദ്ധമായ വാഗമണ്‍ കുരിശുമലയിലേക്കുള്ള എക വഴിയാണിത്. നിരവധി വാഹനങ്ങള്‍ ഉള്‍പ്പടെ സഞ്ചരിക്കുന്ന റോഡില്‍ അപകടമുണ്ടാകാതിരിക്കാന്‍ നിലവില്‍ റോഡിന്റെ വശങ്ങളിലായി പ്ലാസ്റ്റിക് വള്ളി വലിച്ചു കെട്ടിയിരിക്കുകയാണ്. 

.മഴക്കാലത്ത്  കുളത്തിലെ വെള്ളം റോഡിനോപ്പമെത്തിയതോടെയാണ് ഡിവൈഎഫ്‌ഐ വഴിക്കടവ് യൂണിറ്റ് പഞ്ചായത്തില്‍ പരാതി നല്‍കിയത്. പഞ്ചായത്ത് എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദര്‍ശിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments