Latest News
Loading...

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് - പ്രഥമാധ്യാപക ശില്പശാല നടത്തി





 ഈരാറ്റുപേട്ട : പൂഞ്ഞാർ എം. എൽ. എ  സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നല്കുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യുക്കേഷൻ പ്രൊജക്റ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തിൽ നടപ്പിലാക്കുന്ന  പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും,  മാർഗ്ഗരേഖ നിർണയിക്കുന്നതിനുമായി  മണ്ഡലത്തിലെ ഹെ സ്കൂൾ , ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രഥമ അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർക്കുള ശില്പശാല ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. 


.
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഫ്യൂച്ചർ സ്റ്റാർ ഡയറക്ടർ ഡോ. ആൻസി ജോസഫ് , സെക്രട്ടറി സുജ എം.ജി ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാകേഷ് ഇ.റ്റി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി സി.എം, പ്രിൻസിപ്പൽ ഷൈജു റ്റി.എസ്. മോട്ടിവേഷണൽ സ്പീക്കർ ജോർജ് കരുണക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ പി എ ഇബ്രാഹിം കുട്ടി, അഭിലാഷ് ജോസഫ് പ്രിയ ബേബി, ആർ ധർമ്മ കീർത്തി, ബിനോയ് സി ജോർജ്  എന്നിവർ പ്രസംഗിച്ചു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments