Latest News
Loading...

പിതൃസ്മരണയിൽ ദക്ഷിണകാശി ളാലം ശ്രീമഹാദേവ ക്ഷേത്രം.




 കിഴക്കോട്ട് ഒഴുകുന്ന തീർത്ഥത്തിൽ പിതൃതർപ്പണം ചെയ്ത് ഭക്തസഞ്ചയം നിർവൃതിയണഞ്ഞു. വെളുപ്പിന് അഞ്ച് മണി മുതൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ആരംഭം മുതൽ തന്നെ നീണ്ട നിര ബലിയർപ്പിക്കുന്നതിനായി  കാണപ്പെട്ടു. 


.ദർഭയിൽ തീർത്ത പവിത്രം അണിഞ്ഞ വിരലുകൾ  നാക്കിലയിൽ എള്ളും പൂവും ചന്ദനവും ദർഭയും അരിയും കൊണ്ട് പിതൃകർമ്മം ചെയ്യുമ്പോൾ   "ഓം നമോ നാരായണായ ഓം ശ്രീ ബ്രഹ്മദേവായ ഓം മഹാദേവായ നമ:" എന്നാരംഭിക്കുന്ന മന്ത്ര വീചികൾ അന്തരീക്ഷത്തിൽ അലയടിച്ചു.
കർക്കിടക വാവ് ബലി തർപ്പണത്തിന് മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ ജനത്തിരക്ക് അനുഭവപ്പെട്ടെങ്കിലും ഒരേ സമയം കഴിയുന്നത്രയാളുകളെ ബലിയിടുന്നതിനുള്ള ക്രമീകരണം നടത്തിയിരുന്നതിനാൽ ആർക്കും ബുദ്ധിമുട്ടനുഭവപ്പെട്ടില്ല.




. മുങ്ങിക്കുളിക്കുവാൻ ബുദ്ധിമുട്ടുന്നവർക്ക് കുളിക്കുന്നതിന് ഷവർ ഒരുക്കിയിരുന്നതും ഇത്തവണത്തെ പ്രതേകതയാണ്.
കർക്കിടകവാവ് പിതൃതർപ്പണത്തോടനുബന്ധിച്ച് തിലഹോമവും നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പരമേശ്വരൻ പുത്തൂർ, സെക്രട്ടറി രാജേഷ് പല്ലാട്ട് , വൈസ്.പ്രസിഡന്റ് നാരായണൻകുട്ടി അരുൺ, നിവാസ്, ശിവൻ കുട്ടി നടുത്തൊട്ടിയിൽ, ടി എൻ രാജൻ, റെജി നടുത്തൊട്ടിയിൽ, സത്യൻ പുന്നയൂർ, സതീഷ് പുന്നയൂർ, ശ്രീകുമാർ അമ്പലപ്പുറം, സുനിൽ അമ്പലപ്പുറം തുടങ്ങിയവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments