Latest News
Loading...

ടോട്ടക്സ് മാതൃക സ്മാർട്ട് മീറ്റർ പദ്ധതിക്കെതിരെ വാഹന പ്രചരണ ജാഥ ബുധനാഴ്ച വൈകുന്നേരം 6 30ന് പാലായിൽ



ജനങ്ങൾക്കും കെഎസ്ഇബി ലിമിറ്റഡിനും ഭാരമാകുന്ന കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾ പിൻ വാതിലിലൂടെ നടപ്പിലാക്കാനുള്ള കെഎസ്ഇബി മാനേജ്മെന്റിന്റെ ടോട്ടക്സ് മാതൃക സ്മാർട്ട് മീറ്റർ പദ്ധതിക്കെതിരെ ഇലക്ട്രിസിറ്റി ബോർഡിലെ തൊഴിലാളികളും ഓഫീസർമാരും ഒരുമിച്ച് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ NCCOEEE യുടെ നേതൃത്വത്തിൽ ജൂലൈ മാസം 3 4 5 തീയതികളിൽ വാഹന പ്രചരണ ജാഥ നടത്തുകയാണ്. മൂന്നാം തീയതി രാവിലെ 9 മണിക്ക് വൈക്കം ബോട്ട് ജെട്ടി പരിസരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ അഞ്ചാം തീയതി ബുധനാഴ്ച വൈകുന്നേരം 6 30ന്  പാലായിൽ സമാപിക്കും. 



.സമാപന സമ്മേളനം ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ശ്രീ പി പി തോമസ് ഉദ്ഘാടനം ചെയ്യുന്നതാണ്. സിഐടിയു കോട്ടയം ജില്ല വൈസ് പ്രസിഡണ്ട് സഖാവ് ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഐടിയുസി ജില്ലാ സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. സമാപന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം പാലായിൽ വിളിച്ചുചേർത്തു. സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളായി സഖാവ് ലാലിച്ചൻ  ജോർജ്, സഖാവ് ഷാർലി മാത്യു,സഖാവ് പി എം ജോസഫ്, സഖാവ്  റ്റി ആർ വേണുഗോപാൽ, ശ്രീ ജോസുകുട്ടി പൂവേലിൽ, ശ്രീ രാജൻ കൊല്ലംപറമ്പിൽ,സഖാവ് അജേഷ് കെ ബി, സഖാവ് പി എൻ പ്രമോദ്, ഷാജകുമാർ, ബാബു കെ ജോർജ് എന്നിവരെയും കൺവീനറായി NCCOEEE ഡിവിഷൻ കോഡിനേറ്റർ സഖാവ് ബോബി  തോമസിനെയും ചെയർമാനായി റോബിൻ പി ജേക്കബിനെയും ജോയിൻ കൺവീനർമാരായി സഖാവ് പ്രതീഷ് സി പി,സഖാവ് ബിജുമോൻ വി ആർ, സജിമോൻ സി ബി ശ്രീകുമാർ എ എം, അഡ്വക്കേറ്റ് ജോഷി ജേക്കബ്, ശ്രീമതി ജിനു ആനി ജോസ്, സുരേഷ് കെ സി എന്നിവരെയും വൈസ് ചെയർമാൻമാരായി സെബാസ്റ്റ്യൻ മൈക്കിൾ, ഷാനവാസ് പി എം, സഖാവ് എം എസ് ശശിധരൻ, ആൻഡേഴ്സൺ സാമുവൽ, ജോബി വി എം, സഖാവ് മോൻസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിഐടിയു പാലാ ഏരിയ കമ്മിറ്റി അംഗങ്ങൾ, എഐടിയുസി പാലാ  മണ്ഡലം കമ്മിറ്റി അംഗങ്ങൾ എന്നിവരെയും NCCOEEE യിലെ ഘടക യൂണിയനുകളുടെ യൂണിറ്റ് ഡിവിഷൻ ഭാരവാഹികൾ അംഗങ്ങളായും തിരഞ്ഞെടുത്തു.

 സ്വാഗതസംഘ രൂപീകരണ യോഗം  ജില്ലാ കമ്മിറ്റി അംഗം സഖാവ് പി എം ജോസഫ് ഉദ്ഘാടനം ചെയ്തു. സഖാവ് അജേഷ് കെ ബി അധ്യക്ഷനായിരുന്നു.  സഖാവ് ലാലിച്ചൻ ജോർജ്, സഖാവ് ടി ആർ വേണുഗോപാൽ, സഖാവ് എം എസ് ശശിധരൻ, സഖാവ് എം ബി പ്രസാദ്, ബിജുമോൻ വി ആർ,പ്രതീഷ് സി പി  എന്നിവർ സംസാരിച്ചു. ബോബി തോമസ്  സ്വാഗതവും റോബിൻ പി ജേക്കബ് നന്ദിയും പറഞ്ഞു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments