Latest News
Loading...

സംയുക്ത വൈദ്യുതി തൊഴിലാളി അനിശ്ചിതകാല സമരം രണ്ടാം ദിവസം



പാലാ വൈദ്യുതി ഭവനുമുൻപിൽ CITU, AITUC, INTUC സംഘടനകൾ  നടത്തിവരുന്ന അനിശ്ചിതകാല സമരം കൂടുതൽ  ശക്തമായി. പാലാ ഡിവിഷനിൽ നടക്കുന്ന സംയുക്ത വൈദ്യുതി തൊഴിലാളി  അനിശ്ചിതകാല സമരം രണ്ടാം ദിവസം AITUC പാലാ മണ്ഡലം സെക്രട്ടറി  പി.ആർ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
KSEBWA (CITU) സംസ്ഥാന വൈസ് പ്രസിഡൻ്റ് KR ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.





വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രദീഷ് സി.പി അദ്ധ്യക്ഷത വഹിച്ചു. വർക്കേഴ്സ് ഫെഡറേഷൻ (AITUC) ഡിവിഷൻ സെക്രട്ടറി റോബിൻ പി ജേക്കബ് സ്വാഗതവും സെബാസ്റ്റ്യൻ മൈക്കിൾ നന്ദിയും പറഞ്ഞു. 
വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണൻ നായർ  അരുൺദാസ്, എം.ബി.പ്രസാദ്, ജില്ലാ കോർഡിനേഷൻ അംഗങ്ങളായ സന്തോഷ്, തോമസ് ജോൺ, ശ്രീകുമാർ, സുരേഷ് കുമാർ, അജിമോൻ, അനൂപ് രാജ് എന്നിവർ സംസാരിച്ചു. ബിജു എൻ ജി, രെഞ്ചു റ്റി ആർ, ഷാനവാസ്‌ പി എം എന്നിവർ നേതൃത്വം നൽകി.

ആത്ഹത്യ ശ്രമം നടത്തിയ ജീവനക്കാരൻ്റെ കുടുംബം നല്കിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.     വരും ദിവസങ്ങളിൽ സമരം ശക്തമക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. നാളെ നടക്കുന്ന സമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments