കൊഴുവനാല്‍ പഞ്ചായത്ത് കൃഷിഭവന്റെയും കാര്‍ഷിക വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തല കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷി ഓഫീസര്‍ മഞ്ചുശ്രീ പദ്ധതി വിശദീകരണം നടത്തി. കൃഷിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈവിത്തുകളും നടീല്‍ വസ്തുക്കളും വിതരണം ചെയ്തു.
.ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷി അസിസ്റ്റന്റ് അനില്‍ കെ.എ, ആത്മ പദ്ധതി ഉദ്യോഗസ്ഥ സൗമ്യ ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments