Latest News
Loading...

പച്ചക്കറി വിത്തുകളും , തൈകളും സൗജന്യ വിതരണം സംഘടിപ്പിച്ചു



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണത്തിനൊരു  മുറം  പച്ചക്കറി  വിത്തുകളും , തൈകളും സൗജന്യ വിതരണം, ഞാറ്റുവേല ചന്ത, കർഷക സഭ,  വിള ഇൻഷുറൻസ്  വാരാചരണം  എന്നിവ സംഘടിപ്പിച്ചു.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മലാ ദിവാകരന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബൽജി ഇമ്മാനുവൽ ഉദ്ഘാടനം നിർവഹിച്ചു.


.കൃഷി വകുപ്പിന്റെ 2023-24ലെ പദ്ധതികളും വിള ഇൻഷുറൻസ് പദ്ധതിയും കൃഷി ഓഫീസർ ഡെന്നീസ് ജോർജ് വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്,  ബഹു. ജനപ്രതിനിധികളായ ജാൻസി ടോജോ, സന്തോഷ് കുമാർ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസി ജോർജ്, സാലിമോൾ ബെന്നി, ബെനറ്റ് മാത്യു, ലിസി ജോയി, സാബു അഗസ്റ്റിൻ,  കാർഷിക വികസന സമിതി അംഗങ്ങളായ എൻ എസ് നീലകണ്ഠൻ, വി.എം ജോസഫ് കൃഷിക്കൂട്ടം അംഗങ്ങളായ ജോയി ഇളമ്പക്കോടത്ത്, റോബിൻ പി ജോയി,  എന്നിവർ പ്രസംഗിച്ചു.കർഷക സഭയിൽ കർഷകർ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വച്ചു . പച്ചക്കറി കൃഷി പരിശീലന പരിപാടിയും നടത്തപ്പെട്ടു.


 ഞാറ്റുവേല ചന്തയിൽ പങ്കെടുത്തവർക്ക് പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി നൽകി. മറ്റു നടീൽ വസ്തുക്കളും ലഭ്യമാക്കി. കൃഷി ഉദ്യോഗസ്ഥരായ അജിതമോൾ ആർ , അഞ്ജുമോൾ ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയ്ക്ക് ഓമന സുധൻ നന്ദി പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments