Latest News
Loading...

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 63-ാം വിഗ്രഹ ദർശനദിനം



കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 63-ാം വിഗ്രഹ ദർശനദിനം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. കാലാവസ്ഥ അനുകൂലമായതോടെ പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 1960 ജൂലൈ മാസം 14 നാണ് കടപ്പാട്ടൂരപ്പന്റെ വിഗ്രഹം ദൃശ്യമായത്. മഠത്തിൽ പാച്ചു നായർ എന്നയാൾ അത്തിമരം മുറിക്കുമ്പോൾ മരത്തിനുള്ളിൽ നിന്നും വിഗ്രഹം കണ്ടെത്തുകയായിരുന്നു. ഈ ഓർമ്മ പുതുക്കിയാണ് വാർഷാവർഷം ജൂലൈ 14 ന് വിഗ്രഹ ദർശന ദിനാഘോഷം നടക്കുന്നത്.


 വെള്ളിയാഴ്ച രാവിലെ 4.30 ന് പള്ളിയുണർത്തലോടെ വിശേഷാൽ പൂജകൾക്ക് തുടക്കമായി ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ നീലമന പരമേശ്വരൻ നമ്പൂതിരി മഹാപ്രസാദമൂട്ടി ന് ഭദ്രദീപം തെളിയിച്ചു. 9.30 മുതൽ 2 മണി വരെ ഇടതടവില്ലാതെ നടന്ന പ്രസാദമൂട്ടിലും അനേകം ആളുകൾ പങ്കു കൊണ്ടു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശേഷാൽ ദീപാരാധനക്ക് ശേഷം ദർശന പ്രാധാന്യമുള്ള വിഗ്രഹ ദർശനത്തിനായി നട തുറന്നു. ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് തൊഴുകൈകളോടെ ദർശനത്തിനെത്തിയത്. വിഗ്രഹ ദർശന ദിനാഘോഷത്തോടനുബന്ധിച്ച് തിരുവരങ്ങിൽ കലാപരിപാടികളും അരങ്ങേറി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments