തേവരു പദ്ധതിയെ സംബന്ധിച്ച് നിരവധി പരാതികൾ നാട്ടുകാർ വാട്ടർ അതോറിറ്റിക്ക് നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതു കൊണ്ട് പൊതുപ്രവർത്തകനായ പൊന്തനാൽ ഷെരീഫ് ഇതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ഹർജി നൽകി. ഈരാറ്റുപേട്ട നഗരസഭയിലെ നടയക്കൽ പ്രദേശത്തും സമീപ പഞ്ചായത്തായ തീക്കോയിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമായിട്ട് 1970 ലാണ് തേവരു പാറ കുടിവെള്ളപദ്ധതിക്ക് തുടക്കം കുറിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന വി.എം.എ കരീമിൻ്റെ ശ്രമഫലമായിട്ടാണ്ട് ഈ കുടിവെള്ള പദ്ധതി സർക്കാർ അനുവദിച്ചത്.
മീനച്ചിലാറ്റില്‍ ഈലക്കയത്ത് മോട്ടോറും കിണറും സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ഉയര്‍ന്ന പ്രദേശമായ തേവരു പാറയിലെ ടാങ്കില്‍ വെള്ളം ശേഖരിച്ച് വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
.തുടക്കത്തില്‍ എണ്ണൂറോളം കണക്ഷനുകളും മുന്നൂറോളം പൊതു ടാപ്പുകളും പദ്ധതിയില്‍ ഉണ്ടായിരുന്നു. കാലോചിതമായി അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതും വാട്ടർ അതോറിറ്റിയുടെ അവഗണനയും കാരണം പദ്ധതിക്ക് മുമ്പോട്ട് പോകാന്‍ കഴിഞ്ഞില്ല.
2011ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വാട്ടർ അതോറിറ്റിയുടെ തേവരു പാറ കുടിവെള്ള പദ്ധതി യുടെ ഈലക്കയം പമ്പുഹൗസും ലക്ഷങ്ങൾ വില വരുന്ന മോട്ടറുകളും ഒഴുകിപ്പോയി.
ഇതുവരെയും പമ്പ് ഹൗസ് പുനഃസ്ഥാപിച്ചിട്ടില്ല. വെള്ളം പമ്പ് ചെയ്യുന്നത് ആറ്റില്‍ സ്ഥാപിച്ച മോട്ടോർ ഉപയോഗിച്ച് ശുദ്ധീകരണ നടത്താതെയാണ് .
അതുപോലെ കാലപ്പഴക്കം കാരണം വാട്ടർ ടാങ്ക് നിലംപൊത്തറായി .
തേവരു പാറ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണത്തിന് കിണറോടു കൂടിയ പമ്പ് ഹൗസ്, ഇൻഫിൽട്രേഷൻ ഗ്യാലറി, ഉന്നതതല ജലസംഭരണി എന്നിവയുടെ നിർമ്മാണത്തിനായി 2 കോടി രൂപയുടെ പ്രോപ്പോസൽ കേരള വാട്ടർ അതോറിറ്റി തയ്യാറാക്കിയ വിവരം
ഇതു സംബന്ധിച്ച് പരാതി നൽകിയ മുഹമ്മദ് അഷറഫ് കന്നാംപറമ്പിലിന് 2020 ജൂൺ 24ന് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം മറുപടി നൽകിയതാണ്. എന്നാൽ 3 വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഒന്നുമുണ്ടായില്ല.
വൻ കിട കുടിവെള്ള പദ്ധതി ഈരാറ്റുപേട്ട നഗരസഭയിൽ അനുവദിക്കണമെന്നാവശ്യവും
വാട്ടർ അതോറിറ്റി അവഗണിച്ചിരിക്കുകയാണ്.
ഹർജി മനുഷ്യാവകാശ കമ്മീഷൻ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments