Latest News
Loading...

മഴ ശക്തം. ജലനിരപ്പ് ഉയരുന്നു. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.



കോട്ടയം ജില്ലയില്‍ മഴ ശക്തിപ്പെട്ടു. മീനച്ചില്‍ താലൂക്കില്‍ പത്ത് മണിയോടെ മഴ ശക്തമായി. ഇന്നലെ വൈകുന്നേരത്തോടെ മഴയുടെ ശക്തികുറയുകയും രാത്രി മഴ നിലയ്ക്കുകയും ചെയ്‌തെങ്കിലും രാവിലെ 9 മണിയോടെ മഴ ശക്തിപ്പെടുകയായിരുന്നു. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അവധി നല്കിയ എറണാകുളം ജില്ലയുടെ സമീപ ജില്ലയായ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവദി നല്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പലപ്പോഴും മഴ ശക്തിപ്പെട്ട് നില്‍ക്കുമ്പോള്‍ അവധി പ്രഖ്യാപിക്കുകയും അവധിലഭിക്കുന്ന ദിവസം വരണ്ട കാലാവസ്ഥയുമാണ് ഉണ്ടാവുക. തിങ്കളാഴ്ചത്തെ മഴ കണക്കിലെടുത്ത് ഇന്ന് അവധി നല്‌കേണ്ടതായിരുന്നു എന്നാണ് പൊതുവേ ഉയരുന്ന വികാരം. മഴ തുടരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ ഉത്തരവുണ്ടാകുമെന്നാണ് സൂചന. 



അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ ഇടുക്കി,കണ്ണൂര്‍ ജില്ലകളിലും റെഡ് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 



മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ,തൃശൂര്‍ എന്നി ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.

കോട്ടയം: ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 9446562236, 9188610017.

താലൂക്ക് കൺട്രോൾ റൂമുകൾ
മീനച്ചിൽ-04822 212325,
ചങ്ങനാശേരി-0481 2420037,
കോട്ടയം-0481 2568007
കാഞ്ഞിരപ്പള്ളി-04828 202331,
വൈക്കം-04829 231331.




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments