Latest News
Loading...

തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി



പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ പടിയറ പാലത്തിന് സമീപം വയോധികനെ തോട്ടില്‍വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അടിവാരം സ്വദേശി ഉറുമ്പില്‍ ജോസ് (65) ആണ് മരിച്ചത്. വീട്ടിലേയ്ക്ക് പോകുംവഴി കാല്‍തെറ്റി തോട്ടില്‍ വീണതാകാമെന്നാണ് നിഗമനം. 


പാലത്തിന്റെ വശത്തുകൂടി തോടിന്റെ കരയിലൂടെയുള്ള നടപ്പുവഴിയിലൂടെയാണ് ജോസ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേയ്ക്ക് പോകുന്നത്. ഇതുവഴിയെത്തിയ പ്രദേശവാസിയാണ് ജോസ് തോട്ടില്‍വീണ് കിടക്കുന്നതായി കണ്ടത്. തോട്ടിലെ കല്ലുകള്‍ക്കിടയില്‍പെട്ട നിലയിലായിരുന്നു . 

പ്രദേശവാസികള്‍ ഓടിക്കൂടി പുറത്തെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ജോസ്. തിരികെ വരും വഴി കാല്‍തെറ്റി തോട്ടില്‍ വീണതാകമെന്നാണ് സംശയിക്കുന്നത്. മൃതദേഹം പാല ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ.


ഭാര്യ ഏലിക്കുട്ടി. മക്കള്‍ ജ്യോത്സന, ജോസി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments