Latest News
Loading...

രണ്ടു മാസം മുൻപ് നിർമിച്ച റോഡ് തകർന്നു



രണ്ടു മാസം മുൻപ് നിർമിച്ച ഈരാറ്റുപേട്ട നഗരസഭ ടാർ ചെയ്ത റോഡ് തകർന്നു. ഈരാറ്റുപേട്ട നടക്കൽ- കാരക്കാട് റോഡണ് ആദ്യ മഴക്ക് തന്നെ തകർന്നത് . ഇതിൽ പ്രതിഷേധിച്ച് സിപിഐ എം കാരക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. 

.പ്രതിഷേധ സമരം ലോക്കൽ കമ്മിറ്റി അംഗം കെഎൻ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അഫ്സൽ,കമ്മിറ്റി അംഗം സൈദ് മുഹമ്മദ്, ബഷീർ, സുലൈമാൻ, സാദിക് ഇളപ്പുങ്കൽ ഡിവൈഎഫ്ഐ കാരക്കാട് യൂണിറ്റ് സെക്രട്ടറി ഫൈസൽ എന്നിവർ സംസാരിച്ചു. നഗരസഭ അനുവദിച്ചു 15 ലക്ഷവും, എംപി ഫണ്ടിൽ നിന്നും ലഭിച്ച 10 ലക്ഷവും ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്‌തത്‌.



.സിപിഐഎം ഉൾപ്പടെ വിവിധ സംഘടനകളുടെ സമരത്തെ തുടർന്നാണ് 12 വർഷത്തിന് ശേഷം റോഡ് റീ ടാറിങ് നടത്തിയത്. നഗരസഭയിലെ 9, 10, 11 വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത് കൂടിയാണ് കടന്നു പോകുന്നത്. നിലവിൽ റോഡിൽ കുഴികൾ ഉണ്ടാവുകയും ബാക്കിയുള്ള ഭാഗങ്ങൾ മുഴുവൻ വിരിഞ്ഞു വിണ്ടുകീറിയിരിക്കുന്ന അവസ്ഥയാണ്. മഴയുടെ ശക്തി കൂടുന്നത്തോടെ റോഡ് പഴയ അവസ്ഥയിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments