Latest News
Loading...

ബസ്സിൽ കാർ ഇടിച്ച് അപകടം



ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ കെഎസ്ആർടിസി ബസ്സിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. രാവിലെ  കാളകെട്ടി ടൗണിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി നന്ദുവിന് പരിക്കേറ്റു.

.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്നും തേക്കടിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. 


അപകടത്തിൽ നന്ദുവിന് സാരമായി പരിക്കേറ്റു. തിടനാട് പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

പരിക്കേറ്റ നന്ദുവിനെ പോലീസാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments