Latest News
Loading...

പോലീസ് റെയ്ഡിനെ അപലപിക്കുന്നതായി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ




മാധ്യമപ്രവർത്തകർക്കോ,മാധ്യമ സ്ഥാപനത്തിനോ വീഴ്ചയുണ്ടായാൽ അത് തിരുത്താൻ നിയമത്തിന് അവകാശമുണ്ട്, മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന റെയ്ഡ് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു: പൊലീസ് നടത്തുന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരേയുളള കടന്ന് കയറ്റം ; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ. 


തിരുവനന്തപുരം : ഓൺലൈൻ സ്ഥാപന ഉടമക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയടക്കം വീടുകളിലും കുടുംബാംഗങ്ങളുടെ വീടുകളിലും മണിക്കൂറുകളോളം പരിശോധന നടത്തി മാനസികമായി പീഡിപ്പിക്കുന്ന പോലീസ് റെയ്ഡിനെ അപലപിക്കുന്നതായി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ 

രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോട് പൂർണ വിശ്വാസമുള്ളവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ. മാധ്യമപ്രവർത്തകർക്കോ മാധ്യമ സ്ഥാപനത്തിനോ വീഴ്ചയുണ്ടായാൽ ആയത് തിരുത്തുന്നതിനോ അതിന്മേൽ നടപടിയെടുക്കാനോ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥക്ക് കഴിയും,


.എന്നാൽ മറുനാടൻ മലയാളിയുടെ ഓഫീസിനും അവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നേരേയും, ഏഷ്യാനെറ്റിലേയും,മനോരമയിലേയും റിപ്പോർട്ടർമാർ ക്കെതിരേയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നടപടികൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തനത്തിന്മേലുള്ള കടന്നു കയറ്റമാണ്. ഇത് അടിയന്തിരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാറും ജനറൽ സെക്രട്ടറി ഉമേഷ് കുമാർ തിരുവനന്തപുരവും സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments