Latest News
Loading...

ഫലവൃക്ഷതൈകൾ വിതരണം ചെയ്തു




ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുവളർത്തൽ പദ്ധതിയുടെ ഭാഗമായാണ് വിവിധതരം ഫലവൃക്ഷ തൈകൾ വിതരണം ചെയ്തത്. ഉഴവൂർ കൃഷി ഭവനിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ നിർവഹിച്ചു. പ്ലാവ്, മാവ്, പേര, നാരകം എന്നീ ഇനത്തിൽപ്പെട്ട അഞ്ഞൂറോളം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്. 


ഗ്രാമപഞ്ചായത്തിലെ മുഴുവൻപേർക്കും ഫലവൃക്ഷ തൈകൾ ലഭിക്കും. 100 രൂപ വിലയുള്ള ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ, കൃഷിഭവൻ ഉദ്യോഗസ്ഥരായ പി. ഡി. ഗീത, അഞ്ജു തോമസ്, കർഷക മാർക്കറ്റ് പ്രസിഡന്റ് രഘു പാറയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments