Latest News
Loading...

തീക്കോയി ഇടവകയിലെ പ്രതിഭകളെ ആദരിച്ചു.



തീക്കോയി സെൻ്റ് മേരീസ് ഫൊറോന എ കെ സി സി സംഘടനയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ഇടവകാംഗങ്ങളായ കുട്ടികളെ ആദരിച്ചു. വിശ്വാസ പരിശീലന വാർഷിക പരീക്ഷയിൽ പത്താം ക്ലാസിൽ ഫുൾ മാർക്ക് വാങ്ങിയ എയ്ഞ്ചൽ റോസ് അലക്‌സ്, പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ മാത്യു ജോയ്സ്, ഇന്ത്യൻ ബുക്സ് ഓഫ് റിക്കോർഡ്‌സിൽ ഇടം നേടിയ അലക്സ് സജി എന്നീ കുട്ടികളെയും പ്രത്യേകമായി സമ്മാനങ്ങൾ നൽകി ആദരിച്ചു. 

യൂണിറ്റ് പ്രസിഡൻ്റ് എ ജെ അഗസ്റ്റിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീക്കോയി ഫൊറോന വികാരി വെരി.റവ.ഡോ.തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു.എ കെ സി സി രൂപതാ ട്രെഷറർ അഡ്വ.ജോൺസൺ വീട്ടിയാങ്കൽ മുഖ്യ പ്രഭാഷണം നടത്തി. 

ഫൊറോന ഡയറക്ടർ ഫാ.മാത്യു കാടൻ കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി.തീക്കോയി സെൻ്റ്.മേരീസ് എച്ച് എസ് എസ് പ്രിൻസിപ്പൽ സി.ജസിൻ മരിയ, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രാഹം, എ കെ സി സി മേഖലാ പ്രസിഡൻ്റ് സാൻ്റോ സി. പുല്ലാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും, അവിടെ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യോഗം പ്രമേയം പാസാക്കി. യൂണിറ്റ് സെക്രട്ടറി ജോ സെബാസ്റ്റ്യൻ സ്വാഗതവും, രൂപതാ സെക്രട്ടറി പയസ് ജേക്കബ് നന്ദിയും പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments