ഭാരതത്തിൻറെ പ്രഥമ വിശുദ്ധ , അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷം ജൂലൈ 28ന് നടക്കും. ജൂലൈ 19ന് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കർമ്മം നിർവഹിക്കും.
ഈ മാസം 19 മുതൽ 28 വരെയാണ് വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷം. കേരളത്തിലെ 3 റിത്തുകളിലെയും പിതാക്കൻമാരുടെയും സാന്നിധ്യം വിവിധ ദിവസങ്ങളിലായി ഉണ്ടായിരിക്കും. 19 ന് രാവിലെ 11.15 ന് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കൊടിയേറ്റ് കർമം നിർവ്വഹിക്കും. തുടർന്ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചു പുരക്കൽ വി കുർബാന അർപ്പിക്കും.
20 ന് 11.30 ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിന്റെ കാർമ്മികത്വത്തിൽ വി.കുർബാന മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ബിഷപ് സ്റ്റാൻലി റോമൻ , മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോസഫ് പാടിയത്ത്, മാർ തോമസ് തറയിൽ, മാർ ജോസ് പുളിക്കൽ , തോമസ് മാർ കൂറില്ലോസ് എന്നിവർ വിവിധ ദിവസങ്ങളിലായി 11.30 തിനുള്ള വി.കുർബാന അർപിച്ച് സന്ദേശം നൽകും. ദിവസവും വൈകിട്ട് 6.15 ന് ജപമാല പ്രദക്ഷിണവും നടക്കും.
വാർത്താ സമ്മേളനം : വീഡിയോ
27 ന് വൈകിട്ട് അഞ്ചിന് ഇടവക ദേവാലയത്തിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാന തുടർന്ന് വി. അൽഫോൻസാമ്മ താമസിച്ചിരുന്ന മഠത്തിലേക്ക് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 28 ന് രാവിലെ 4.45 തീർത്ഥാടന കേന്ദ്രത്തിൽ വി.കുർബാന . 10.30 ന് ഇടവക ദേവാലയത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം. തിരുന്നാൾ ദിവസം തീർത്ഥാടന കേന്ദ്രത്തിൽ വൈകിട്ട് 9.30 വരെ തുടർച്ചയായി വി.കുർബാന ഉണ്ടായിരിക്കും
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments