പാലാ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മദ്യ നയം ആയിരകണക്കിന് തൊഴിലാളി കൾ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തെ തകർക്കുന്നതാണെന്ന് എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പുതിയ മദ്യ നയം സംസ്ഥാനത്തെ സ്റ്റാർ ഹോട്ടൽ, റിസോർട്ട് ഉടമകൾക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നയം മൂലം ആയിരക്കണക്കിന് കള്ള് വ്യവസായത്തിൽ പണിയെടുക്കുന്നവരെ പട്ടിണിയിലേക്ക് തള്ളി വിടുമെന്നും സന്തോഷ് പറഞ്ഞു.
.മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ എ ഐ റ്റി യു സി
പാലാ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് പി എൻ ദാസപ്പൻ അധ്യക്ഷത വഹിച്ചു. മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ബാബു കെ ജോർജ്, ചെത്തു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി കെ ഷാജകുമാർ എ ഐ റ്റി യു സി മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം, സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ, എൻ സുരേന്ദ്രൻ, കെ ബി അജേഷ്, എ ജി ചന്ദ്രൻ, വി എൽ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.കെ ബി സന്തോഷ്,സി റ്റി സജിമോൻ, സി എൻ അഭിലാഷ് എന്നിവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments