Latest News
Loading...

ഹയ്മനുസ' പദ്ധതി ഉദ്ഘാടനം ചെയ്തു



പാലാ: വിശ്വാസികൾ ദൈവത്തോടും ദൈവസ്ഥാനീയരോടും വിധേയത്വമുള്ളവരായിരിക്കണമെന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ. പൂവരണി സേക്രട്ട് ഹാർട്ട് സൺഡേ സ്കൂളിൻ്റെയും ചെറുപുഷ്പ മിഷൻലീഗിൻ്റെയും സംയുക്ത കർമ്മപദ്ധതിയായ ഹയ്മനുസ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസജീവിതം ഇന്ന് നേരിടുന്ന എല്ലാ ആധുനിക വെല്ലുവിളികളെയും പ്രതിസന്ധികളെയും വിജയപൂർവ്വം അതിജീവിക്കാൻ നാം പ്രാപ്തരാകണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വികാരി ഫാ. മാത്യു തെക്കേൽ ഉദ്ബോധിപ്പിച്ചു.


.ഉറച്ചു വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതും മാനവിക മൂല്യങ്ങളാൽ സമ്പുഷ്ടമായതുമായ ഒരു നല്ല തലമുറയെ രൂപീകരിക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ടാണ് ഹയ്മനുസ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
വിശ്വാസം എന്ന് അർത്ഥം വരുന്ന ഹയ്മനുസ പദ്ധതിയുടെ ലോഗോ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ഫാ. മാത്യു തെക്കേൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, പിടിഎ പ്രസിഡൻറ് പൗലോച്ചൻ പഴേപറമ്പിൽ, സ്റ്റാഫ് സെക്രട്ടറി മാത്യു മാപ്പിളകുന്നേൽ, അനിറ്റ് ആൻ്റണി എന്നിവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments