9 ആമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു ജൂൺ 21 രാവിലെ 10 മണിക്ക് യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഉഴവൂർ പഞ്ചായത്ത്, അരീക്കര കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ചാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്,വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ സ്ഥിരസമതി അധ്യക്ഷനുമായ ജോണിസ് പി സ്റ്റീഫൻ എന്നിവർ യോഗ പരിശീലന പരിപാടിയിൽ പങ്കെടുത്തു യോഗാദിന സന്ദേശം നൽകി.
ആയുർവേദ ഡോ സജേഷ് മാത്യു,എൻ എച് എം യോഗ പരിശീലക ഡോ രഞ്ജന ആർ,, അംഗൻവാടി പി ടി എ പ്രസിഡന്റ് കുര്യൻ നെല്ലമറ്റം, അധ്യാപിക മിനി സതീഷ്, ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ സി മിനി, രാഖി അനിൽ എന്നിവർ നേതൃത്വം നൽകി.നാലാം വാർഡിൽ ആയുഷ് യോഗ ക്ലബ് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments