Latest News
Loading...

സിപിഎം സിപിഐ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി



തീക്കോയി പഞ്ചായത്തിൽ കമ്മറ്റിക്കിടെ സിപിഎം സിപിഐ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സിപിഎം അം ഗമായ സിബിയും സിപിഐ അംഗമായ രതീഷും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. 7, 8 വാർ ഡുകളിലൂടെ കടന്നുപോകുന്ന മലമേൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു തർക്കമുണ്ടായത്.

നിരവധി കുടുംബങ്ങൾ താമസിക്കുന്ന മലമേൽ ഭാഗത്തേയ്ക്ക് റോഡ് നിർമാണം ഈയിടെയാണ് ആരംഭി ച്ചത്. ഇതിന്റെ മറവിൽ കല്ല് പൊട്ടിച്ച് കടത്തുന്നുവെന്നാണ് സിപിഎം ആരോപണം. എന്നാൽ റോഡ് കടന്നു പോകുന്ന വഴിയിലുള്ള കല്ലുകളാണ് പൊട്ടിച്ച് നീക്കുന്നതെന്നാണ് രതീഷ് പറയുന്നത്. കഴിഞ്ഞദിവസം സ്ഥ ലത്തെത്തിയ കളക്ടറുമായി വിവരങ്ങൾ സംസാരിക്കുകയും നിർമാണം തുടരുന്നതിന് കളക്ടർ അനുമതി നല് കിയതായും രതീഷ് പറയുന്നു.


ഇന്ന് ചേർന്ന കമ്മറ്റിയിൽ ഈ റോഡ് നിർമാണം അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. ജലജീവൻ മിഷൻ പ ദ്ധതിയ്ക്കായി മലമേൽ ഭാഗത്ത് 3 ടാങ്കുകളാണ് നിർമിക്കേണ്ടത്. ഇവിടേയ്ക്കുള്ള റോഡ് വർക്കാണ് വിവാദമാ യത്. ഇന്ന് ചേർന്ന കമ്മറ്റിയ്ക്കിടെ പാറപൊട്ടിച്ചതും മരം മുറിച്ചതും അടക്കം എസ്പിയ്ക്ക് പരാതി നല്കണ മെന്ന് സിബി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചാണ് വാക്കുതർക്കം തുടങ്ങിയത്. തർക്കം മൂത്ത് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മറ്റുള്ളവർ ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിൽ ഇരുവരും പരാതി നല്കിയിട്ടില്ല.

തീക്കോയി മേഖലയിൽ സിപിഎം സിപിഐ ബന്ധത്തിൽ വിള്ളൽ വീണിട്ട് നാളുകളേറെയായി. നിരവധി പ്ര വർത്തകർ സിപിഐയിലേയ്ക്ക് എത്തുന്നത് സിപിഎമ്മിന് രുചിക്കുന്നില്ലെന്നാണ് സിപിഐ നേതൃത്വം പറ യുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments