Latest News
Loading...

പബ്ലിക് ലൈബ്രറിയും വഴിയോര വായനമൂലയും സന്ദർശിച്ചു



മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ പാതാമ്പുഴ പബ്ലിക് ലൈബ്രറിയും വഴിയോര വായനമൂലയും സന്ദർശിച്ചു. ലൈബ്രറി പ്രസിഡന്റ് എ.കെ സുകുമാരൻ, സെക്രട്ടറി അനുരാജ് കെ.എം. എന്നിവർ പൂച്ചെണ്ടും മിഠായികളും നൽകി വിദ്യാർത്ഥികളെ സ്വീകരിച്ചു.  തുറന്നുവച്ച പുസ്തക ഷെൽഫുകളൊക്കെ പരതിയും വായനമൂല തുറന്നുകണ്ടും ധാരാളം  വായനദിനത്തിൽ വിദ്യാർത്ഥികൾ പരിചയപ്പെട്ടു. .

.കമ്മറ്റിയംഗം പ്രസന്നകുമാർ വായനദിനസന്ദേശം നൽകി. വായന പക്ഷാചരണ മത്സരത്തിനായുള്ള പുസ്തകങ്ങൾ സെക്രട്ടറി കൈമാറി. 



സ്കൂൾ പി.റ്റി.എ അംഗങ്ങൾക്ക് ലൈബ്രറി മെമ്പർഷിപ്പും പുസ്തക പരിചയ ചലഞ്ചും എന്ന, സ്കൂളും ലൈബ്രറിയും ചേർന്ന് നടത്തുന്ന വാർഷിക പ്രവർത്തനം ആരംഭിക്കുകയാണ്. കുട്ടികളെയും കൂട്ടി ലൈബ്രറിയിൽ വന്ന് പുസ്തകം എടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും മാതാപിതാക്കൾക്ക് ലഭിക്കും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments