Latest News
Loading...

സ്നേഹദീപം ഭവന പദ്ധതിയിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാനംസർക്കാരിനെ ആശ്രയിച്ചുള്ള ഭവന നിർമ്മാണം സാധാരണക്കാർക്ക് അസാധ്യമായെന്ന് രമേശ് ചെന്നിത്തല MLA പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കൽ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവന പദ്ധതിയിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി പരാജയമാണ്. ലൈഫ് പദധതിയുടെ പ്രയോജനം സാധാരണ കാർക്ക് ലഭിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊഴുവനാൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങ്.

.തിരഞ്ഞെടുപ്പിന് മുൻപ് ലൈഫ് പദധതിയിലേക്ക് ലക്ഷകണക്കിന് അപേക്ഷകൾ വാങ്ങിച്ചിരുന്നെങ്കിലും 4/1 പോലും പരിഗണിച്ചിട്ടില്ലെന്നും രമേശ് ചെന്നിതല സുചിപ്പിച്ചു. മുൻപ് വിവിധ ഡിപാർട്ട്മെന്റ്കൾ വീട് വച്ച് നൽകാറുണ്ടായിരുന്നു. ഹൗസിംഗ് ബോർഡ് കോടികളുടെ ബാധ്യതയിലാണ് നിർമ്മാണ സാമഗ്രഹികൾക്ക് വിലവർധിക്കുകയും ചെയ്തതോടെ 4 ലക്ഷം രൂപാ അപര്യാപ്തമാണ് സർക്കാരിനെ ആശ്രയിച്ച് സാധാരണ കാർക്ക് ഭവന നിർമ്മാണം അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

 യോഗത്തില്‍ മുന്‍ മന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. 25-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം രമേശ് ചെന്നിത്തലയും 24-ാം വീടിന്റേത് പി.ജെ. ജോസഫ് എം.എല്‍.എ.യും 23-ാം വീടിന്റേത് മാണി സി. കാപ്പന്‍ എം.എല്‍.എ.യും 22-ാം വീടിന്റേത് വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്. എം.പി.യും 21-ാം വീടിന്റേത് ജോസഫ് വാഴയ്ക്കന്‍ എക്‌സ്. എം.എല്‍.എ.യും നിര്‍വ്വഹിച്ചു. മുന്‍ ടാക്‌സ് കമ്മീഷണര്‍ എം.പി. ജോസഫ് ( സ്‌നേഹദീപത്തില്‍ ഭൂമി സൗജന്യമായി നല്‍കിയവരെ ആദരിച്ചു. സ്‌നേഹദീപത്തില്‍ കണ്ണിയായ സുമനസ്സുകള്‍ക്കും ഭൂമി വിട്ടു നല്‍കിയവര്‍ക്കും മൊമ്മന്റോ വിതരണം ചെയ്തു. യോഗത്തില്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, രവി പാലാ, പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് മാളിയേക്കല്‍, ആലീസ് ജോയി മറ്റം, മെര്‍ലിന്‍ ജെയിംസ്, ആനീസ് കുര്യന്‍ ചൂരനോലില്‍, സ്മിതാ വിനോദ്, ജെയിംസ് ജീരകത്ത്, യമുന പ്രസാദ്, ഫിലോമിന ഫിലിപ്പ് അമ്പലത്തുമുണ്ടയ്ക്കല്‍, പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് കെ.റ്റി. ജോസഫ് കളറുപാറ, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ സന്തോഷ് കാവുകാട്ട്, ജോസ് തോണക്കരപാറയില്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, എം.ദിലീപ് കുമാര്‍ തെക്കുംചേരില്‍, കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, ഹരിദാസ് അടമത്തറ, വി.കെ. സുരേന്ദ്രന്‍, സുനില്‍ ഇല്ലിമൂട്ടില്‍, എന്‍.എസ്. ഗോപാലകൃഷ്ണന്‍ നായര്‍ നിരവത്ത്, സജി തകിടിപ്പുറം, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിക്കല്‍, , മാത്തുക്കുട്ടി വലിയപറമ്പില്‍, , ഷാജി വെള്ളാപ്പള്ളി, ജേക്കബ് മഠത്തില്‍, സജി ഓലിക്കര എന്നിവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments