Latest News
Loading...

SMV ഹയർ സെക്കന്ററി സ്കൂൾ S.P.C ബാച്ചിന്റെ ഉത്ഘാടനം



പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പതിനൊന്നാം ബാച്ചിന്റെ ഉത്ഘാടനം ഈരാറ്റുപേട്ട എസ് എച് ഓ ബാബു സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ബിനോയ്‌ തോമസ് പദ്ധതിയുടെ ഉദ്ദേശലക്‌ഷ്യങ്ങളെപ്പറ്റി സംസാരിച്ചു. 


സ്കൂൾ ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസ്‌ലം പി എച് , വിനീത വർഗീസ്, സിന്ധു എസ് നായർ, ഗായത്രി ദേവി കെ ജെ തുടങ്ങിയവർ സംസാരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളും രക്ഷകർത്താക്കളും പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments