Latest News
Loading...

വിത്തുകുട്ടയൊരുക്കി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് .



 ജൈവ വൈവിധ്യം സംരക്ഷിക്കുക, പ്രദേശിക ഭക്ഷണ വൈവിധ്യം നിലനിർത്തി ഭക്ഷ്യ സുഭിക്ഷത ഒരുക്കുക, വിഷരഹിതമായ ആഹാരത്തിലൂടി ആരോഗ്യം ഉറപ്പാക്കുക എന്നി ലക്ഷ്യങ്ങളോടെ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിത്തു കുട്ട സംഘടിപ്പിച്ചു. കോളേജ് ഐ ക്യു ഏ സിയുടെ അഭിമുഖ്യത്തിൽ പൂഞ്ഞാർ ഭൂമിക, കോളേജ് എൻ എസ്സ് എസ്സ്, എൻ സി സി, ഭൂമിത്രസേന എന്നി സംഘടനകളുടെ സഹകരണത്തോടെയാണ് വിത്തു കുട്ട സംഘടിപ്പിച്ചത് . 

.വിദ്യാർത്ഥികൾ ശേഖരിച്ച നൂറോളം പ്രദേശിക വിത്തുകളുടെ പ്രദർശനവും കൈമാറ്റവും ചടങ്ങിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി വ്യക്ഷവൈദ്യൻ കെ ബിനു കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫിനു വിത്ത് കൈമാറി നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഡോ സുമേഷ് ജോർജ് , മിഥുൻ ജോൺ , ഡോ ഡെന്നി തോമസ്, മരിയാ ജോസ് ,  ഡോ ലൈജു വർഗ്ഗീസ്,  പരിസ്ഥി പ്രവർത്തകൻ എബി പൂണ്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments