Latest News
Loading...

പരിസ്ഥിതി ബോധവത്കരണ റാലിയും ശുചീകരണവും



അരുവിത്തുറ സെന്റ് ജോർജ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവത്കരണ റാലിയും ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രി ശുചീകരണവും നടത്തി . കോളേജ് മാനേജർ ഫാ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ പ്രിൻസിപ്പൽ ഡോ സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ബർസാർ ഫാ ബിജു കുന്നക്കാട്ട് ഡിപ്പാർട്മെന്റ് മേധാവി പ്രൊഫ ബേബിമാത്യു എന്നിവർ സംസാരിച്ചു .

 കോളേജ് അങ്കണത്തിൽ നിന്നാരംഭിച്ച റാലി അരുവിത്തുറ ഫൊറോനാ അങ്കണത്തിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവൽകരണ സന്ദേശങ്ങളുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. റാലിയുടെ ഭാഗമായി  ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രിക്കു സംഭാവന ചെയ്ത മാലിന്യ നിക്ഷേപ ബിൻ ജൂനിയർ ഹെൽത്ത് ഓഫീസർമാരായ ഡോ ഇർഫാൻ , ഫൈറൂസ് എന്നിവർ ഏറ്റു വാങ്ങി .

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments