Latest News
Loading...

നവീകരണം പൂർത്തീകരിച്ച ഈരാറ്റുപേട്ട വാഗമൺ റോഡ് ഉദ്‌ഘാടനം ചെയ്തുഈരാറ്റുപേട്ട : കേരളത്തിൽ പശ്ചാത്തമേഖലയിലുണ്ടാക്കുന്ന വികസനത്തിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും വളർച്ചയുണ്ടാക്കുന്നുവെന്ന് പൊതുമരാമത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നവീകരണം പൂർത്തീകരിച്ച ഈരാറ്റുപേട്ട വാഗമൺ റോഡ് വാഗമണിന് കൂടുതൽ വളർച്ചയുണ്ടാക്കിയത് ഇതിനുദാഹരമാണെന്നും മന്ത്രി പറഞ്ഞു. നവീകരണം പൂർത്തീകരിച്ച ഈരാറ്റുപേട്ട വാഗമൺ റോഡ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്,വിനോദ് സഞ്ചാര വകുപ്പുകൾ സംയോജിച്ച് കേരളത്തിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പശ്ചാത്തമേഖലയിലും സർക്കാർ മാറ്റങ്ങൾ വരുത്തുന്നുണ്ട്. എല്ലാ ജില്ലയിലെയും റോഡുകളുൾപാടെയുള്ള വികസന പ്രവർത്തനങ്ങൾക് മണ്ഡലത്തിന്റെ ഭൂമിശാസ്ത്രത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് വകുപ്പ് പ്രവർത്തികൾ നടപ്പിലാക്കുന്നത്. ഭൂമി ഏറ്റെടുക്കലിനായി 5600 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നാഷണൽ ഹൈവെയുടെ ആറുവരി പാതയുടെ നിർമാണം 2025 ടെ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അരുവിത്തുറയിൽ നിന്നും തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രിമാരായ മുഹംമദ് റിയാസ്, വി എൻ വാസവൻ എന്നിവരെ ഉദ്ഘാടന സ്ഥലത്തെത്തിച്ചത്. തുടർന്ന് ചേർന്ന യോഗത്തിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ആദ്യക്ഷനായി. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സ്വാഗതവും പറഞ്ഞു.

 

.പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

 എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, വാഴൂർ സോമൻ എംഎൽഎ, സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ശ്രീകല, ഈരാറ്റുപേട്ട നഗരസഭ ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, തീക്കോയി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ എൽഡി എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ, കേരള കോൺഗ്രസ്‌ എം നിയോജക മണ്ഡലം പ്രസിഡന്റ്‌ സാജൻ കുന്നത്ത്,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രമ മോഹൻ, വിവിധ രാഷ്ട്രിയ പ്രതിനിധികളായ സിറാജ് കണ്ടത്തിൽ , രാജേഷ് കുമാർ, റഫീഖ് പട്ടരുപ്പറമ്പിൽ, ടി എസ് റഷീദ്, അക്ബർ നൗഷാദ്, ഉണ്ണികുഞ്ഞ് ജോർജ്, മജു മാത്യു പുളിക്കൻ , വിപിൻ രാജു, വ്യാപാരി വ്യവസായ ഏകപോന സമിതി ഭാരവാഹികളായ എ എം എ ഖാദർ, എജെ ജോർജ് അറാമത്ത്, പൊതുമരാമത്ത് ദക്ഷിണമേഖല സുപ്രണ്ടിങ്‌ എഞ്ചിനിയർ വി ആർ വിമല, ഉരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി ബോർഡ് മെമ്പർ എം എൻ സുരേന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ രമേഷ് ബി വെട്ടിമറ്റം എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments