ഒഴിഞ്ഞു കിടന്ന ക്വാർട്ടേഴ്സിൽ കയറി ജന്നല്‍ പാളികളും, കതകുപാളികളും മോഷണം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലനാട് മേസ്തിരിപ്പടി ഭാഗത്ത് ആലുംതറയിൽ വീട്ടിൽ രമേശ് (47) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പന്ത്രണ്ടാം തീയതി രാത്രി തീക്കോയി റബേഴ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ വോളിബോൾ കോർട്ടിനടുത്ത് ഒഴിഞ്ഞു കിടന്നിരുന്ന ക്വാർട്ടേഴ്സിനുള്ളിൽ കയറി ജനൽ പാളികളും കതകുപാളികളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. മോഷണം മുതൽ ഇയാളുടെ വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ കെ.ആർ ജിനു, അനീഷ് കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments