Latest News
Loading...

പൂഞ്ഞാറിലെ ഉപതെരഞ്ഞെടുപ്പ് വിജയം കൃത്രിമത്വത്തിലൂടെയെന്ന് കോണ്‍ഗ്രസ്



പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം വോട്ടര്‍ പട്ടികയില്‍ ക്രമവിരുദ്ധമായി
  തിരുകി കയറ്റിയവരുടെ വോട്ടുകള്‍ കൊണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സമീപ കെട്ടിടങ്ങളുടെ കെട്ടിടനമ്പര്‍ ഉപയോഗിച്ച് ചേര്‍ത്ത ആളുകളുടെ എണ്ണം വലുതാണെന്ന് കോണ്‍ഗ്രസ് കണ്ടെത്തല്‍. പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും പരാതി നല്കിയ മണ്ഡലം നേതൃത്വം ഇത്തരക്കാരെ ചേര്‍ത്തിനുള്ള രേഖകള്‍ ആവശ്യപ്പെട്ട്‌  വിവരാവകാശ അപേക്ഷയും നല്കിയിട്ടുണ്ട്. 


കഴിഞ്ഞ മെയ് 31ന് പുറത്തുവന്ന ഫലത്തില്‍ എല്‍ഡിഎഫിലെ ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തായപ്പോള്‍ സിറ്റിംഗ് സീറ്റായിരുന്ന ജനപക്ഷം മൂന്നാം സ്ഥാനത്ത് ആയി. എന്നാല്‍  ക്രമക്കേടുകള്‍ പൂര്‍ണമായും കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് ഫലം മാറിയേക്കാം. 

പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ ലഭിക്കാത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ സമീപത്തുള്ള കെട്ടിടങ്ങളുട നമ്പര്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പെരുന്നിലം ചെക്ക്ഡാമിന് സമീപത്ത് പണിത കെട്ടിടത്തിന് ക്രമവിരുദ്ധമായി നിര്‍മിച്ചുവെന്ന് കാട്ടി നമ്പര്‍ നല്കിയിട്ടില്ല. എന്നാല്‍ ഇവിടെ താമസിക്കുന്നവരെ സമീപ കെട്ടിടനമ്പരുകള്‍ ഉപയോഗിച്ചാണ് പട്ടികയില്‍ ചേര്‍ത്തത്. ഇവര്‍ വോട്ട് ചെയ്യുകയും ചെയ്തു.  

ഉപതെരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാര്‍ലി അലക്‌സ് ആവശ്യപ്പെട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments