Latest News
Loading...

P G ജനാർദ്ദനൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു


പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ P G ജനാർദ്ദനൻ തൽസ്ഥാനം രാജി വച്ചു.  കോൺഗ്രസ്‌ പാർട്ടിയിൽ, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഉണ്ടാക്കിയിരുന്ന ധാരണ അനുസരിച്ചുള്ള കാലാവധി തീരുന്നതിനു ഒരു മാസം മുൻപ് തന്നെ
ജനാർദ്ദനൻ, രാജികത്ത്, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ക്ക് നൽകി.



രണ്ടാം കോവിഡ് കാലത്തും, തുടർന്നുള്ള സമയങ്ങളിലും, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എന്ന നിലയിലുള്ള
 ജനാർദ്ദനന്റെ പ്രവർത്തനം പ്രെശംസർഹമായിരുന്നു.  പഞ്ചായത്ത്‌ സെക്രട്ടറി ക്ക് രാജിക്കത്ത് നൽകിയ സമയത്ത്, കോൺഗ്രസ്‌ പാർട്ടിയുടെ മറ്റു മെമ്പർമാരായ റോജി തോമസ്, C K കുട്ടപ്പൻ, രാജമ്മ ഗോപിനാഥ്,
മേരി തോമസ് എന്നിവരും സന്നിഹിതരായിരുന്നു.   കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടിയിലെ മുൻ തീരുമാന പ്രകാരം, പെരിങ്ങുളം വാർഡ് മെമ്പർ C K കുട്ടപ്പൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആകും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments