മേലുകാവ് വടക്കൻമേട് നിവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി. പെരിഞ്ഞാലി - വടക്കൻമേട് റോഡ് യാഥാർത്ഥ്യമായതോടെയാണ് നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമായത്. 67 ലക്ഷം രൂപ ചെലവൊഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. മാണി സി കാപ്പൻ എം എൽ എ ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചു. ബാക്കി ആവശ്യമായ 7 ലക്ഷം രൂപ തോമസ് ചാഴികാടൻ എം പി യും നൽകുകയായിരുന്നു.
റോഡിൻ്റെ ഉദ്ഘാടനം സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ് റവ ഫാ വി എസ് ഫ്രാൻസീസ്, മാണി സി കാപ്പൻ എം എൽ എ, തോമസ് ചാഴികാടൻ എം പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
യോഗത്തിൽ മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് സി വടക്കേൽ അധ്യക്ഷത വഹിച്ചു.
അതേസമയം, റോഡ് ഉദ്ഘാടന ചടങ്ങില്‍ തന്നെ
തഴഞ്ഞതായെന്ന ആരോപണവുമായി മൂന്നാം വാര്‍ഡ് അംഗം ഷീബാമോള്‍ ജോസഫ് രംഗത്തെത്തി. മൂന്നാം വാര്‍ഡിലൂടെ കടന്നുപോകുന്ന റോഡിന്റെ ഉദ്ഘാടനത്തില്‍ വെറും ആശംസാപ്രസംഗത്തില്‍ ഒതുക്കുകയാണുണ്ടായത്. ആതിഥേയത്വം വഹിക്കുന്ന മെംബറാണ് യോഗത്തതിന് സ്വാഗതം ആശംസിക്കേണ്ടത്. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും ഷീബ പറഞ്ഞു. 2010-ല്‍ എല്‍ഡിഎഫിനൊപ്പവും 2015-ല്‍ യുഡിഎഫിനൊപ്പവും നിന്ന് വിജയിച്ച ഷീബ 2020-ല്‍ സ്വതന്ത്രയായാണ് വിജയിച്ചത്.

അവഗണനയില്‍ പ്രതിഷേധിച്ച് ഷീബ ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ആർ, ഷൈനി ജോസ്, അഡ്വ ഷോൺ ജോർജ്, മറിയാമ്മ ഫെർണാണ്ടസ്, ബിൻസി ടോമി, അനുരാഗ് കെ ആർ, ഓമന ഗോപാൽ, ജെറ്റോ ജോസ്, റവ ജോണി ജോസഫ്, T.J ബെഞ്ചമിൻ, ഷൈനി ബേബി, ജോസുകുട്ടി ജോസഫ്, അലക്‌സ് റ്റി ജോസഫ്, അഖില മോഹൻ, ബിജു സോമൻ, ഡെൻസി ബിജു, ജോയി സ്കറിയാ, അനൂപ് കുമാർ, ഷാജി റ്റി സി, ബിബി ഐസക്, റ്റിറ്റോ മാത്യു, ബിജു വടക്കല്ലേൽ, സിമി വല്ലനാട്, ഹണി ചെറിയാൻ കോക്കാട്ടുകുന്നേൽ, പ്രസന്ന സോമൻ എന്നിവർ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments