Latest News
Loading...

കരൂര്‍ ഗ്രാമപഞ്ചായത്തില്‍ സംയുക്ത സമരസമിതി പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി



കരൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടക്കച്ചിറ വലവൂര്‍ ചാക്കാമ്പുഴ എന്നീ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന പാറമട  ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമാണെന്ന്  ആരോപിച്ച്  സംയുക്ത സമരസമിതി  പഞ്ചായത്ത് പടിക്കല്‍ ധരണ നടത്തി.  സിനിമാതാരം ചാലി പാല  ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജനകീയ സമരത്തില്‍ സ്ത്രീകളും കുട്ടികളും  അടക്കം മുന്നൂറോളം പേര്‍   പങ്കെടുത്തു. 



പരിസ്ഥിതി ലോല മേഖല എന്നതുപോലും അവഗണിച്ച് ലൈസന്‍സ് കൊടുത്തത് മൂന്നു പാറമടകള്‍ക്കാണെന്ന് സമരസമിതി ആരോപിക്കുന്നു. പഞ്ചായത്ത് പടിക്കലേക്ക് പ്രകടനമായാണ് ധര്‍ണ്ണക്കയ്ക്ക്  എത്തിയത് .പാറമടക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ചാലി പാലാ പറഞ്ഞു. 



ഖനന മേഖലയില്‍ ബിനാമി പ്രവര്‍ത്തനങ്ങള്‍ അടക്കം നിയമ ലംഘനങ്ങള്‍ ഉണ്ടെന്നും  വികലാംഗരും പട്ടികജാതിക്കാരും വിധവകളും അടക്കം താമസിക്കുന്ന വീടുകളും ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ആശുപത്രി പൊതു സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും  ആയിരക്കണക്കിന് ജനങ്ങളെയും പ്രകൃതിയും ആരോഗ്യത്തെയും ദുരിതത്തില്‍ നിന്നും മോചിപ്പിക്കണമെന്നും ധര്‍ണ്ണയ്ക്ക് എത്തിയ ജനങ്ങള്‍ പറഞ്ഞു. 



കരൂര്‍ ഗ്രാമപഞ്ചായത്തില്‍ പാറമടകള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് കൊടുത്തത് നിലവിലുള്ള സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുന്നതിന്റെ ഭാഗമാണെന്നും പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തു എന്നും പഞ്ചായത്ത് ഭരണസമിതിയും പറഞ്ഞു. പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് പടിക്കല്‍ സമാപിച്ചു. പാറമട ഇരകളും കലാസാഹിത്യ പ്രവര്‍ത്തകരും പരിസ്ഥിതി സ്‌നേഹികളും ജനനേതാക്കളും അടക്കം നിരവധി ധരണയില്‍ പങ്കെടുത്തു .കുടക്കച്ചിറ, വലവൂര്‍ ,ചക്കാമ്പുഴ  ഗ്രാമങ്ങളില്‍ ആയിട്ടാണ് ഗ്രാമങ്ങളിലായാണ് മൂന്ന് പാറമടകള്‍.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments